രണ്ട് മലയാളികള്‍ ഗള്‍ഫില്‍ ഷോക്കേറ്റ് മരിച്ചു
പത്തനംതിട്ട: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ ദുബായില്‍ ഷോക്കേറ്റുമരിച്ചു.
ചെന്നിമല ചെട്ടിയവിള പരേതനായ കൃഷ്ണന്‍നായരുടെ മകന്‍ ടി.കെ ജയകുമാറും(38) ഇയാളുടെ സുഹൃത്തായ മലപ്പുറം സ്വദേശിയുമാണ് മരിച്ച മലയാളികള്‍.
ഇവരോടൊപ്പം ജോലി ചെയ്തിരുന്ന പാക്കിസ്ഥാന്‍, ഈജിപ്റ്റ് സ്വദേശികാളാണ് മരിച്ചമറ്റുരണ്ടുപേര്‍. ദുബൈയിലെ വില്‍ഹാസ കമ്പനിയിലെ ജീവനക്കാരായിരുന്നു നാലുപേരും. ജോലിക്കിടയില്‍ മാര്‍ച്ച് 20 തിങ്കളാഴ്ച രാത്രിയാണ് ഷോക്കേറ്റത്.
മരിച്ച ജയകുമാറിന്റെ ഭാര്യ ജ്യോതി കൊയ്പ്പണി കാരാഴ്മ ശബരിഭവനത്തില്‍ കുടുംബാംഗമാണ്. മക്കള്‍: അഞ്ജു, പാര്‍വതി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി ബന്ധുക്കളെ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications