പട്ടികയായപ്പോള്‍ സൂപ്പിയ്ക്ക് സീറ്റില്ല
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയുടെ ഏകദേശ അവസാനരൂപമായി. സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പല പ്രമുഖര്‍ക്കും സീറ്റ് നഷ്ടപ്പെട്ടു.
മുന്‍ മന്ത്രി നാലകത്ത് സൂപ്പിയടക്കം ആറ് സിറ്റിംഗ് എം.എല്‍,എ മാര്‍ക്ക് സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. സി.ടി.അഹമ്മദാലി, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്കും സീറ്റില്ലെന്നാണ് അറിയുന്നത്.
ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നിലവിലെ സീറ്റായ കുറ്റിപ്പുറത്തിന് പകരം മലപ്പുറമാകും മത്സരത്തിനായി തെരഞ്ഞെടുക്കുക എന്നറിയുന്നു. മലപ്പുറത്തു നിന്നു വിജയിച്ച മന്ത്രി മുനീര്‍ ഇത്തവണ മങ്കടയിലാണ് മത്സരിക്കുക.
ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് പുതുമുഖങ്ങളുണ്ടാവും. മാര്‍ച്ച് 21 ചൊവാഴ്ച സ്ഥാനാര്‍ത്ഥിപട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications