എസ് എസ് എല്‍ സി: കഴിഞ്ഞവര്‍ഷം ചോദ്യം ചോര്‍ന്നു
കൊച്ചി : കഴിഞ്ഞ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയിലെ മുഴുവന്‍ ചോദ്യപേപ്പറുകളും ചോര്‍ന്നിരുന്നുവെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെ ഇതിനെ ക്കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മൂന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് കണ്ടെത്തിയിരുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നത തല അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. പുതിയ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.
സമയം കൂടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വിശദീകരണം തേടിയപ്പോഴാണ് സി.ബി.ഐ കോടതിയില്‍ സമയം ഇനിയും അനുവദിക്കണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയത്.












Click it and Unblock the Notifications