ചോദ്യപേപ്പര്‍: അന്വേഷണം ജൂലൈയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കണം
കൊച്ചി: കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കൂടുതല്‍ സമയം വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ആറുമാസത്തെ സാവകാശം കൂടി വേണമെന്നായിരുന്നു സി.ബി.ഐ യുടെ ആവശ്യം. കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ മുഴുവന്‍ ചോദ്യപേപ്പറുകളും ചോര്‍ന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്നത് സംബന്ധിച്ച കേസ് അവസാനിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ബന്ധവും അഴിമതിയും ഉണ്ടെന്ന് സിബിഐ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ അറിയിച്ചു. പരീക്ഷയ്ക്കു മുന്‍പു നടന്ന മോഡല്‍ പരീക്ഷയുടെ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.












Click it and Unblock the Notifications