ജസീക്ക കേസില്‍ ഒമ്പത് പേര്‍ക്ക് വാറന്റ്
ദില്ലി: ജസീക്കലാല്‍ വധക്കേസില്‍ വിചാരണ കോടതി വെറുതെവിട്ട മനുശര്‍മ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ദില്ലി ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ രാജ്യം വിട്ട് പോവരുതെന്നും ഏപ്രില്‍ 18ന് കോടതിയില്‍ ഹാജരാവണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ഒരാള്‍ ഇതിനകം യുഎസിലേക്ക് പോയിയെന്നും അതിനാല്‍ കേസിലെ ഒമ്പത് പ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ നടപടിയുണ്ടായത്.












Click it and Unblock the Notifications