അയോഗ്യതാ പ്രശ്നം: ഇരുസഭകളും നിര്‍ത്തിവച്ചു
ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളം മൂലം പാര്‍ലമെന്റിന്റെ ഇരുസഭകളും മാര്‍ച്ച് 22 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ നിര്‍ത്തിവച്ചു. പ്രതിഫലം പറ്റുന്ന സ്ഥാനങ്ങള്‍ വഹിക്കുന്നതിന്റെ പേരില്‍ അയോഗ്യത നേരിടുന്ന യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെയും ചില മുതിര്‍ന്ന നേതാക്കളെയും കേന്ദ്രം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.
താന്‍ നടത്തുന്ന ഒരു സംഘടനയ്ക്കായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും സംഭാവന സ്വീകരിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗളയെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കി.
സോണിയയെ സംരക്ഷിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി, ബിജെപി, ഡിഎംകെ എന്നീ പാര്‍ട്ടികളിലെ അംഗങ്ങളാണ് ബഹളമുണ്ടാക്കിയത്.
സോണിയാഗാന്ധിയെ അയോഗ്യയാക്കണമെന്നും അല്ലെങ്കില്‍ ജയാബച്ചനെ അയോഗ്യയാക്കിയ നടപടി പിന്‍വലിക്കണമെന്നും എസ്പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications