എയര്‍ കേരളയില്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്ക്
തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിലേറെയായി കേരളത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത പാവപ്പെട്ട വിദേശ ഇന്ത്യക്കാരില്‍ നിന്നും എയര്‍ കേരള വിമാനക്കൂലിയുടെ നാലിലൊന്ന് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവര്‍ക്കായി എല്ലാ വിമാനത്തിലും 20 ശതമാനം സീറ്റുകള്‍ മാറ്റിവച്ചിരിക്കും.
വിദേശത്തേക്ക് സര്‍വീസ് നടത്താന്‍ എയര്‍ കേരളക്ക് അനുമതി ലഭിച്ചാലുടന്‍ ഈ ആനുകൂല്യം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എയര്‍ കേരള സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ അയവ് വരുത്തണമെന്ന് പ്രധാനമന്ത്രിയെയും സോണിയാഗാന്ധിയെയും കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെയും കണ്ട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications