ഡിഐസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വ്യാഴാഴ്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഐസി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി. കോണ്‍ഗ്രസുമായുള്ള സീറ്റു ധാരണ സംബന്ധിച്ച് ബുധനാഴ്ച അന്തിമ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണിത്.
ബുധനാഴ്ച ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം വീരപ്പമൊയ്ലി കെ.കരുണാകരനുമായി ചര്‍ച്ച നടത്തിയേക്കും. ഡിഐസി-കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് ഈ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവും.
ഈ ചര്‍ച്ചയുടെ ഫലമറിഞ്ഞതിനു ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ഡിഐസിയുടെ നീക്കം. ബുധനാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.












Click it and Unblock the Notifications