കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി.ജലീല്‍ മത്സരിക്കും
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിപ്പുറം മണ്ഡലത്തില്‍ ലീഗില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട കെ.ടി.ജലീലും മത്സരിക്കും.
കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജലീല്‍ താന്‍ മത്സരിക്കുന്ന വിവരം വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ എതിരായി മത്സരിക്കുമെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ മണ്ഡലം മാറി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം കുറ്റിപ്പുറത്തു തന്നെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്തു നിന്നും 26,105 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.












Click it and Unblock the Notifications