പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ ശരിവച്ചു
കൊച്ചി: പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി ശരിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സംവരണം ചെയ്തിരിക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്ന് മത്സരിക്കാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വനിതാ സംവരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അതിനും കഴിഞ്ഞില്ലെങ്കില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള സാധ്യത ആരായണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.രാധാകൃഷ്ണന്‍, കെ.പി.ശങ്കരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ചെയര്‍മാനില്ലാത്തതു കാരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വരണാധികാരിക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത നടപടി സര്‍ക്കാര്‍ തള്ളിയത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.












Click it and Unblock the Notifications