ഒ.രാജഗോപാല്‍ പാലക്കാട്ട് മത്സരിക്കും
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. മഞ്ചേശ്വരത്ത് നാരായണ്‍ ഭട്ടായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം ഈസ്റില്‍ ഒരു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കും.
മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുവരികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കും. വ്യാഴാഴ്ച തന്നെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിക്കും.












Click it and Unblock the Notifications