അമര്‍സിംഗ് രാജിവയ്ക്കില്ല: സമാജ്വാദി പാര്‍ട്ടി
ലക്നൗ: രാജ്യസഭാ അംഗത്വത്തില്‍ അയോഗ്യനാക്കണമെന്ന പരാതി നേരിടുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷയുമായ സോണിയാഗാന്ധി അയോഗ്യയാക്കപ്പെടുന്നത് ഒഴിവാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന നീക്കം ശരിയല്ലെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു.
ഓര്‍ഡിനന്‍സിനു പകരം ബില്ല് കൊണ്ടുവരുമ്പോള്‍ സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്റില്‍ എതിര്‍ക്കും. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തിരക്കുകൂട്ടുന്നതിന് പകരം സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തതിനു ശേഷം ബില്ല് കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications