ബിജെപി സോണിയ്ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി
ദില്ലി: ദേശീയ ഉപദേശക സമിതി അധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നും പ്രതിഫലം പറ്റുന്ന സോണിയാഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് പരാതി നല്‍കി.
പരാതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച നാലംഗ സംഘം പരാതി ഉടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിടണമെന്ന് ആവശ്യപ്പെട്ടു. നിഷ്പക്ഷമായ തീരുമാനം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി വ്യക്തമാക്കി.
തെലുങ്കുദേശം നേരത്തെ സോണിയയ്ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു. തെലുങ്കുദശത്തിന്റെ പരാതി രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനക്കു വിട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications