എം.എഫ്.ഹുസൈനെതിരെ അറസ്റ് വാറന്റ്
ഇന്‍ഡോര്‍: ഭാരതമാതാവിന്റെ നചിത്രം വരച്ചതിന് പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈനെതിരെ ഇന്‍ഡോര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
സാമൂഹിക പ്രവര്‍ത്തക അജയ് സിംഗ് നരുക ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ഇന്‍ഡോറിലും മധ്യപ്രദേശിലും ഹുസൈന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി.
കോടതി ആവശ്യപ്പെട്ട പ്രകാരം ഹുസൈന്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ തുടര്‍വാദം ഏപ്രില്‍ 13ന് നടക്കും.












Click it and Unblock the Notifications