കോഴിക്കോട്ട് ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബോംബ് സ്ഫോടനങ്ങളുണ്ടാകുമെന്ന് ഭീഷണി. ഇതേതുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന വ്യാപകമാക്കി.
കോടതി സമുച്ചയമുള്‍പ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുമെന്ന ഭീഷണി സന്ദേശം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ അലര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലാണ് വ്യാഴാഴ്ച രാവിലെ ലഭിച്ചത്. മലപ്പുറത്തു നിന്നാണ് ഫോണ്‍ സന്ദേശമെത്തിയത്.
കോടതി വളപ്പിലും ബസ് സ്റാന്‍ഡിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച കോഴിക്കോട് രണ്ടിടത്ത് സ്ഫോടനം നടന്നിരുന്നു.












Click it and Unblock the Notifications