കോണ്‍ഗ്രസ് 25 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സിറ്റിംഗ് സീറ്റായ പുതുപ്പള്ളി ഉള്‍പ്പെടെ 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി നിശ്ചയിച്ചു. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.സി.വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വീണ്ടും മത്സരിക്കും.
പാലക്കാട് എംഎല്‍എ കെ.ശങ്കരനാരായണനും ഒല്ലുര്‍ എംഎല്‍എ പി.പി.ജോര്‍ജും മത്സരിക്കില്ല. അതേ സമയം ജി.കാര്‍ത്തികേയന്‍, കെ.പി.വിശ്വനാഥന്‍, കെ.ബാബു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടാകും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാറിനെ ചാലക്കുടിയിലും കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനെ പുനലൂരിലും മഹിളാകോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ അമ്പലനപ്പുഴയിലും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനക്കു വിടും.












Click it and Unblock the Notifications