സോണിയയോട് എതിര്‍പ്പില്ല: കരുണാകരന്‍
തിരുവനന്തപുരം: യുഡിഎഫും ഡിഐസിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണാ ചര്‍ച്ച വഴിമുട്ടി. അതിനിടെ ചര്‍ച്ച പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കെ.കരുണാകരന്‍ സോണിയക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തി.
സോണിയാഗാന്ധിയുമായുള്ള തന്റെ ബന്ധത്തെ ആര്‍ക്കും ഉലക്കാനാവില്ലെന്ന് കരുണാകരന്‍ പറഞ്ഞു. സോണിയക്കും വീരപ്പമൊയ്ലിക്കുമെതിരെ താനൊന്നും പറഞ്ഞിട്ടില്ല. സോണിയ നെഹ്റു കുടുംബത്തിലെ അംഗമാണ്. അവരോട് ബഹുമാനമുണ്ട്.
സോണിയാഗാന്ധി നേതൃത്വത്തിനെതിര പരസ്യമായി എതിര്‍ക്കാറുള്ള കരുണാകരന്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അതിനിടെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ കരുണാകരന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ഇത്രത്തോളം മുന്നോട്ടുപോയതെന്ന് വീരപ്പമൊയ്ലി പറഞ്ഞു.
കരുണാകരന്റെ പ്രസ്താവനയോടെ ഡിഐസി-കോണ്‍ഗ്രസ് ചര്‍ച്ചക്ക് വീണ്ടും വഴിതുറക്കുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ ഡിഐസി സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കരുണാകരന്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പ്രതിസന്ധിയിലായത്. ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ വീരപ്പ മൊയ്ലി നേരത്തെ തീരുമാനിച്ച പ്രകാരം കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയില്ല.
കോണ്‍ഗ്രസിനെ കുറിച്ചു പറഞ്ഞത് വിഴുങ്ങിയില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കരുണാകരന്റെ പുതിയ പ്രസ്താവന. ഇതോടെ വീണ്ടും ചര്‍ച്ച തുടരാന്‍ നേരിയ സാധ്യത തെളിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications