Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിസന്ധി തീര്‍ക്കാന്‍ വീണ്ടും ലീഗ് മധ്യസ്ഥത

തിരുവനന്തപുരം: കെ.കരുണാകരനും ഡിഐസിക്കുമെതിരെ കോണ്‍ഗ്രസ് ഉറച്ച നിലപാടിലെത്തിയതോടെ ഡിഐസിയുമായി ചര്‍ച്ച തുടങ്ങിവച്ച മുസ്ലിം ലീഗ് പ്രതിസന്ധി പരിഹരിക്കുന്നതിന് വീണ്ടും മധ്യസ്ഥശ്രമം തുടങ്ങി.

ഡിഐസിയുമായുള്ള ബന്ധത്തിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും കരുണാകന്‍ നിലപാട് മാറ്റാതെ ചര്‍ച്ച തുടരാനാവില്ലെന്ന് വ്യക്തമാക്കിയ വീരപ്പ മൊയ്ലി കരുണാകരനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് മുസ്ലിംലീഗ് വീണ്ടും മധ്യസ്ഥത്തിനിറങ്ങിയത്. നേരത്തെ ഡിഐസി-യുഡിഎഫ് ബന്ധത്തിന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ലീഗ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. സോണിയയെ അംഗീകരിക്കുന്നുവെന്ന പ്രസ്താവന നടത്തി കരുണാകരന്‍ മനംമാറ്റം പ്രകടിപ്പിച്ചതോടെ ചര്‍ച്ച വീണ്ടും മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ്.

ബുധനാഴ്ച രാത്രി കെ.കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന പ്രത്യാശയാണ് പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഒന്നിച്ചുപോകേണ്ട സന്ദേശമാണ് കരുണാകരന്‍ നല്‍കിയതെന്നും മധ്യസ്ഥ ശ്രമത്തിലൂടെ വ്യാഴാഴ്ചയോടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരുണാകരനും മുരളിയും കൊച്ചിയില്‍ നടത്തിയ പ്രസ്താവനകളാണ് ചര്‍ച്ച പ്രതിസന്ധിയിലാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+