ചന്തിരൂരില്‍ ബസിനു പിന്നില്‍ മിനിലോറിയിടിച്ച് രണ്ടു മരണം
കൊച്ചി: ദേശീയപാതയില്‍ ചന്തിരൂരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സ്വകാര്യ ബസിനു പിന്നില്‍ മിനി ലോറിയിടിച്ചാണ് അപകടമുണ്ടായത്.
മിനി ലോറിയിലെ ക്ലീനര്‍ മൂവാറ്റുപുഴ ചെറുവട്ടൂര്‍ എംപ്ലങ്കാട്ട് രാജീവ് (38), യാത്രക്കാരനായ ആലപ്പുഴ മണ്ണഞ്ചേരി രജനിനിവാസില്‍ കെ.രവീന്ദ്രനാഥ് (54) എന്നിവരാണ് മരിച്ചത്. മിനിലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
എരമല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ പിറകെ വരികയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications