വിധുകുമാരന്‍ തമ്പി കൊലക്കേസില്‍ പ്രതികള്‍ക്കു വധശിക്ഷ
കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിധുകുമാരന്‍ തമ്പി കൊലക്കേസില്‍ പ്രതികള്‍ക്കു കൊല്ലം ജില്ലാ സെഷന്‍സ് അതിവേഗ കോടതി ജഡ്ജി ഫ്രാന്‍സിസ് വധശിക്ഷ വിധിച്ചു. വിധുകുമാരന്‍ തമ്പിയുടെ ഭാര്യ ബിനിത കുമാരി (35), കാമുകന്‍ രാജു എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
2000ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരന്‍ തമ്പിയെ ഭാര്യ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന രാജുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊല്ലം മുണ്ടയ്ക്കലെ തമ്പിയുടെയും തിരുവനന്തപുരം കുമാരപുരത്തെ രാജുവിന്റെ വീട്ടില്‍ വച്ച് അമിതമായി മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കാറിന്റെ ഡിക്കിയില്‍ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയില്‍ തള്ളുകയായിരുന്നു.
പാങ്ങോട് സൈനിക ക്യാമ്പിനടുത്ത് വിധുകുമാരന്‍ തമ്പി കട നടത്തിയിരുന്നപ്പോഴാണ് ബിനിതയും ക്യാമ്പിലെ നഴ്സായിരുന്ന രാജുവും അടുത്തത്. ഈ അടുപ്പം തമ്പിയുടെ കൊലയില്‍ കലാശിക്കുകയായിരുന്നു.












Click it and Unblock the Notifications