പാര്‍ട്ടിയില്‍ രണ്ടു ചേരിയില്ല: വി.എസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും അല്ലാതെയും സിപിഎമ്മില്‍ രണ്ടു ചേരിയുണ്ടെന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമാമെന്നും വി.എസ് വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം കൈകൊള്ളുന്ന ഏത് തീരുമാനവും നടപ്പാക്കാനും അംഗീകരിക്കാനും തനിക്കു കടമയുണ്ടെന്നും വി.എസ് പറഞ്ഞു.
മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവനയിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിത്വ പ്രശ്നം ഉടലെടുത്തതിനു ശേഷം ആദ്യമായാണ് വി.എസ് മൗനം ഭഞ്ജിക്കുന്നത്.
അഞ്ചു കൊല്ലത്തെ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ജീവിതം തകര്‍ക്കപ്പെട്ട കേരളത്തിലെ ലക്ഷണക്കണിന് പാവങ്ങളെ രക്ഷിക്കാനുള്ള സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സ്വന്തമാവേണ്ട ഈ തിരഞ്ഞെടുപ്പ് വിജയത്തെ ഉലയ്ക്കാനും തകര്‍ക്കാനും സഹായകരമാവുന്ന തരത്തില്‍ ഒരു വാക്കോ വിശകലനമോ ഉണ്ടാവാതിരിക്കാന്‍ തന്നോടും സിപിഎമ്മിനോടും ഇടതുപ്രസ്ഥാനങ്ങളോടും കൂറു പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications