പ്രതിഫലം പറ്റുന്ന പദവി: ഓര്‍ഡിനന്‍സിനെ സിപിഎം എതിര്‍ക്കും
ദില്ലി: പ്രതിഫലം പറ്റുന്ന പദവികളെ പുനര്‍നിര്‍വചനം ചെയ്യുന്ന പുതിയ ഓര്‍ഡിനന്‍സിനെ സിപിഎം എതിര്‍ക്കും. 62 തസ്തികകളെ പ്രതിഫലം പറ്റുന്ന പദവികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഫലം പറ്റുന്ന പദവി വഹിച്ചതിന് ജയാബച്ചന് രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെ നീക്കം നടത്താന്‍ എന്‍ഡിഎ തീരുമാനിച്ച സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് ദേശീയ ഉപദേശ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന സോണിയാഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെടാമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ തിരക്കുപിടിച്ച് ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സില്‍ ദേശീയ ഉപദേശ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം പ്രതിഫലം പറ്റുന്ന പദവിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ച്ച് 22 ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചില മന്ത്രിസഭാംഗങ്ങളുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഔപചാരികമായി തീരുമാനിച്ചത്.












Click it and Unblock the Notifications