എഐഎഡിഎംകെ 182 സീറ്റില്‍ മത്സരിക്കും
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 182 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് ജയലളിത അറിയിച്ചു.
ആദ്യമായാണ് എഐഎഡിഎംകെ 160ല്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. 2001ല്‍ 140 സീറ്റ്ില്‍ മത്സരിച്ച എഐഎഡിഎംകെ 132 സീറ്റിലാണ് വിജയിച്ചത്.
തമിഴ്നാട് നിയമസഭയില്‍ ആകെ 234 സീറ്റാണുള്ളത്. എഐഎഡിഎംകെയുടെയും സഖ്യകക്ഷികളായ എംഡിഎംകെ, ദളിത് പാന്തേഴ്സ് ഒഫ് ഇന്ത്യ, എന്‍എല്‍, ഫോര്‍വേഡ് ബ്ലോക്ക് വിമതര്‍, മുസ്ലിം ലീഗ് വിമതര്‍ എന്നിവയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജയലളിത പുറത്തിറക്കി. എംഡിഎംകെ 36ഉം ദളിത് പാന്തേഴ്സ് ഒഫ് ഇന്ത്യ ഒമ്പതും സീറ്റിലാണ് മത്സരിക്കുന്നത്.
തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങില്‍ പ്രചാരണപര്യടനം നടത്തുമെന്ന് ജയലളിത അറിയിച്ചു. മാര്‍ച്ച് 31ന് പര്യടനം ആരംഭിക്കും.












Click it and Unblock the Notifications