പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി
ദില്ലി: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി ഭാരവാഹികളുടെ യോഗത്തിനു ശേഷം പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിംഗാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏതെങ്കിലും ബിജെപി എംപിമാരോ എംഎല്‍എമാരോ പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ പാര്‍ലമെന്റിന്റെയോ അന്വേഷണം നേരിടണമെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു.












Click it and Unblock the Notifications