ജയാ ബച്ചന്‍ രാജ്യസഭയിലേക്ക് മത്സരിക്കും
ലക്നൗ: പ്രതിഫലം പറ്റുന്ന പദവി വഹിച്ചുവെന്നതിന്റെ പേരില്‍ രാജ്യസഭാംഗത്വം നഷ്ടമായ ജയാ ബച്ചന്‍ വീണ്ടും രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അറിയിച്ചു.
ലോക്സഭാംഗത്വം രാജിവച്ച സോണിയാഗാന്ധിയ്ക്കെതിരെ റായ്ബറേലിയില്‍ ജയാബച്ചന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാമെന്ന് സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ രാംഗോപാല്‍ യാദവ് വ്യക്തമാക്കി.
റായ്ബറേയിലിയില്‍ സമാജ്വാദി പാര്‍ട്ടി തീര്‍ച്ചയായും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അതിനു യോഗ്യരും ശക്തരുമായ സ്ഥാനാര്‍ത്ഥികള്‍ വേറെയുണ്ടെന്നും യാദവ് പറഞ്ഞു.












Click it and Unblock the Notifications