കപില വാത്സ്യായന്‍ രാജ്യസഭാംഗത്വം രാജിവച്ചു
ദില്ലി: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് കപില വാത്സ്യായന്‍ രാജ്യസഭാംഗത്വം രാജിവച്ചു.
ഇന്ദിരാഗാന്ധി ദേശീയ കലാകേന്ദ്രം അധ്യക്ഷയാണ് കപില വാത്സ്യായന്‍. രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്തിന് അവര്‍ രാജിക്കത്ത് നല്‍കി.
പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദത്തെ തുടര്‍ന്നുണ്ടാകുന്ന മൂന്നാമത്തെ രാജിയാണിത്. സോണിയാഗാന്ധി ലോക്സഭാംഗത്വം രാജിവച്ചതിനു ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് അധ്യക്ഷനായ മുതിര്‍ന്ന കാേേണ്‍ഗ്രസ് നേതാവ് കരണ്‍സിംഗ് രാജ്യസഭാ എംപി സ്ഥാനം രാജിവച്ചിരുന്നു.












Click it and Unblock the Notifications