ഒറീസയില്‍ നക്സലുകള്‍ ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു
പാര്‍ലകെമുന്ദി (ഒറീസ): ഒറീസയിലെ ഗജാപതി ജില്ലയില്‍ വെള്ളിയാഴ്ച സായുധരായ നക്സലൈറ്റുകള്‍ ഒരു സബ് ജയില്‍ ആക്രമിച്ച തടവുകാരെ മോചിപ്പിച്ചു. ആക്രമണത്തിനിടയില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ഗജാപതി ജില്ലയിലെ ഉദയഗിരി പട്ടണത്തിലെ ജയിലിനു നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് സ്റേഷന്റെ ചുമതല വഹിക്കുന്ന ഓഫീസറുെം ജയിലറെയും നക്സലുകള്‍ ബന്ധികളാക്കി.
സ്ത്രീകളുള്‍പ്പെടെ എണ്‍പതോളം വരുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് നക്സലുകള്‍ കൊല്ലപ്പെട്ടു. മൂന്ന് മൃതദേഹങ്ങളും നക്സലുകള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു.
ഏതാനും നക്സലുകള്‍ ഉള്‍പ്പെടെ അമ്പതോളം തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. എത്ര തടവുകാര്‍ രക്ഷപ്പെട്ടുവെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications