അബ്കാരി നിയമ ഭേദഗതി സുപ്രിംകോടതി റദ്ദാക്കി
ദില്ലി: ചാരായ തൊഴിലാളികളെ പുനധിവസിപ്പിക്കാനുള്ള 2002 ലെ അബ്കാരി നിയമ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി.
ഓരോ ചാരായ ഷാപ്പിലെയും ഒരു തൊഴിലാളിയെ ഒരു കള്ളുഷാപ്പില്‍ നിയമിക്കണമെന്ന അബ്കാരി നിയമ ഭേദഗതി 2002 ല്‍ ആന്റണി സര്‍ക്കാരാണ് പുറത്തിറക്കിയത്. ചാരായ നിരോധനത്തെ തുടര്‍ന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കള്ളു ചെത്തു തൊഴിലാളി യൂണിയന്‍ (സിഐടിയു) നല്‍കിയ ഹര്‍ജിയിന്മേലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയത്.
നേരത്തെ യൂണിയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സിംഘി, ജസ്റ്റിസ് ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications