ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അന്തിമധാരണയായതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ആര്‍എസ്എസിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തിന് വിട്ടിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പട്ടിക പുറത്തുവിടുക.
108 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുള്ളത്. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. ഇരുമുന്നണികള്‍ക്കും ഭീഷണിയുണ്ടാക്കുന്ന ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് തങ്ങള്‍ രംഗത്തിറക്കുകയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
കേന്ദ്രനേതാക്കള്‍ എല്‍.കെ.അദ്വാനി, മുക്താര്‍ അബാസ് നഖ്വി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി സംസ്ഥാനത്തെത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications