കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസ് പ്രശ്നം: ഇന്ന് അന്തിമ തീരുമാനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തില്‍ ഇന്ന് അന്തിമ തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങളില്‍ വി.എസ് മത്സരിക്കേണ്ടെന്ന തീരുമാനം പുന:പരിശോധിക്കാനിടയില്ലെങ്കിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചക്ക് ഒരിക്കല്‍ കൂടി വഴിവയ്ക്കും. പ്രശ്നത്തില്‍ അന്തിമായ തീരുമാനം ഇന്നുണ്ടാകും.

പോളിറ്റ് ബ്യൂറോ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കുമെന്ന തീരുമാനം 24ന് പ്രഖ്യാപിക്കുമെന്നാണ് കാരാട്ട് ചൊവ്വാഴ്ച പിബി യോഗത്തിനു ശേഷം പറഞ്ഞത്.

പാര്‍ട്ടിയില്‍ രണ്ടു ചേരികളില്ലെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വപ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ഇനി വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവയ്ക്കില്ലെന്നതിന്റെ സൂചനയാണ്. എന്നാല്‍ വി.എസ് പക്ഷം ഉന്നയിക്കുന്ന പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ പിണറായി പക്ഷത്തെ ആരോപണ വിധേയരായ പല നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കിട്ടില്ല.

വെള്ളിയാഴ്ചത്തെ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമഅംഗീകാരം നല്‍കും. ആരെയൊക്കെ ഒഴിവാക്കണമെന്ന് തീരുമാനിക്കുന്നത് വെള്ളിയാഴ്ചത്തെ യോഗങ്ങളിലായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X