ഡിഐസി-കോണ്‍ഗ്രസ് ധാരണയ്ക്കെതിരെ കോടോത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസും ഡിഐസിയും തമ്മിലുണ്ടാക്കിയ ധാരണയെ ചൊല്ലി ഡിഐസിയില്‍ ഭിന്നത. കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണയില്‍ അതൃപ്തി കോടോത്ത് ഗോവിന്ദന്‍ നായര്‍ പ്രസ്താവന പുറപ്പെടുവിച്ചതോടെ ഡിഐസിയിലെ ഭിന്നത പരസ്യമായി രംഗത്തു വന്നു.
തിരഞ്ഞെടുപ്പിനു ശേഷം ലയിക്കാമെന്ന ധാരണയോട് യോജിപ്പില്ലെന്ന് കോടോത്ത് പറഞ്ഞു. പാര്‍ട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തി ധാരണയുണ്ടാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിഐസിക്ക് അനുവദിച്ച സീറ്റുകള്‍ പരാജയസാധ്യതയുള്ളവയാണ്. ഡിഐസി പൂര്‍ണമായും കോണ്‍ഗ്രസിന് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications