ഡിഐസിക്കു 17 സീറ്റ് നല്‍കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയും യുഡിഎഫും സീറ്റ് ധാരണയായി. 17 സീറ്റ് ഡിഐസിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും.
ഡിഐസി ചിഹ്നത്തില്‍ തന്നെയായിരിക്കും അവര്‍ മത്സരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഡിഐസി തള്ളിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു.
വീരപ്പ മൊയ്ലിയും കെ.കരുണാകരനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയിലെത്തിയത്. മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ഉപാധികളോടെയാണ് ഡിഐസി യുഡിഫുമായി ധാരണയിലെത്തിയത്. തിരഞ്ഞെടുപ്പിനു ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കമമെന്നാണ് ആദ്യത്തെ ധാരണ. കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കാനും സോണിയയുടെ നേതൃത്വം അംഗീകരിക്കുന്നുവെന്ന് വ്യക്തമായി പറയാനും കരുണാകരനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി 10 മണിയോടെയാണ് ഇരുവരും ധാരണയിലെത്തിയത്.












Click it and Unblock the Notifications