വി.എസ് മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദേശം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മത്സരിക്കാവുന്നതാണെന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന് പിണറായി യോഗത്തില്‍ അറിയിച്ചു.
വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം സംസ്ഥാന കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.
കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കുന്ന തീരുമാനം 24ന് പ്രഖ്യാപിക്കുമെന്ന് പ്രകാശ് കാരാട്ട് ചൊവ്വാഴ്ച നടന്ന പിബി യോഗത്തിനു ശേഷം പറഞ്ഞിരുന്നു. വി.എസ് പ്രശ്നത്തില്‍ പിബിയെത്തി ചേര്‍ന്ന തീരുമാനമാണ് വെള്ളിയാഴ്ച നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയിച്ചത്.


Click it and Unblock the Notifications