Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി-യുഡിഎഫ് അന്തിമധാരണയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തില്‍ യുഡിഎഫും ഡിഐസിയും ഒപ്പുവച്ചു. തിരഞ്ഞെടുപ്പിനു ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുമെന്നതാണ് ധാരണകളിലൊന്ന്.

ഡിഐസി നേതാവ് കെ. കരുണാകരന്റെ വീട്ടില്‍ വച്ചാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യുഡിഎഫുമായുള്ള ധാരണ സംബന്ധിച്ച് കരുണാകരന്‍ പ്രഖ്യാപനം നടത്തി. കരുണാകരനു പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗം വീരപ്പമൊയ്ലി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡിഐസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തലയും കെ.മുരളീധരനും പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിന് കെ.കരുണാകരന്റെ സഹകരണം ആവശ്യമാണെന്ന് വീരപ്പമൊയ്ലി പറഞ്ഞു. വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ് ഇന്ന് നടന്നതെന്നും യുഡിഎഫിന്റെ വിജയത്തിനായുള്ള പ്രവൃത്തികളാണ് ഇനിയുണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാരണാപത്രത്തിലെ വ്യവസ്ഥകളെ കുറിച്ച് പിന്നീട് വിശദീകരിക്കാമെന്ന് കെ. മുരളീധരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+