കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിലെ ഘടകക്ഷികളുടെ സീറ്റ് സംബന്ധിച്ച് ധാരണയായി. കോണ്‍ഗ്രസ് 94ഉം മുസ്ലിം ലീഗ് 23ഉം സീറ്റില്‍ മത്സരിക്കാനാണ് ധാരണ. ഡിഐസിക്ക് നല്‍കുന്ന സീറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയും. ഡിഐസിയുമായി ധാരണയായിരിക്കുന്ന 17 സീറ്റുകളില്‍ ഒന്നോ രണ്ടോ സീറ്റ് മുസ്ലിം ലീഗായിരിക്കും നല്‍കുന്നത്.

കേരള കോണ്‍ഗ്രസ് (എം)-11, ജെഎസ്എസ്-5, സിഎംപി-3, കേരള കോണ്‍ഗ്രസ് ബി-2, ആര്‍എസ്പി-ഷിബു ബേബി ജോണ്‍-1, ബാബു ദിവാകരന്‍-1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ക്കുള്ള സീറ്റുകള്‍.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മറ്റു ഘടകക്ഷികള്‍ക്കൊന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കിയിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു വിട്ടുകൊടുത്ത കഴക്കൂട്ടം കോണ്‍ഗ്രസ് തിരിച്ചെടുക്കും. പകരം മറ്റൊരു സീറ്റ് ലീഗിന് വിട്ടുകൊടുക്കും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുമെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X