മധ്യപ്രദേശിലെ 25 എംഎല്‍എമാര്‍ രാജിയ്ക്കൊരുങ്ങി
ഭോപാല്‍: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മധ്യപ്രദേശിലെ 25 എംഎഎല്‍മാരും ലോക്സഭാ എംപി ജ്യോതിരാതിദ്യ സിന്ധ്യയും രാജിയ്ക്കൊരുങ്ങി. എന്നാല്‍ ഇവരോട് രാജിവയ്ക്കരുതെന്ന് സോണിയ നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാവിലെ ഇവരുടെ രാജിക്കത്തുകള്‍ സോണിയയ്ക്ക് നല്‍കുയായികുന്നു. മധ്യപ്രദേശ് പിസിസി പ്രസിഡന്റ് സുഭാഷ് യാദവിന്റെ നേതൃത്വത്തിലാണ് ഇവര്‍ സോണിയയെ കണ്ടത്. എന്നാല്‍ ഇവരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications