ഖുറാന ഉമയുമായി ചേര്‍ന്ന് പുതിയ മുന്നണിക്ക്
ദില്ലി: ഉമാഭാരതിയുടെ പിന്തുണയോടെ പുതിയ മുന്നണി രൂപീകരിക്കുമെന്ന് ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട മദന്‍ലാല്‍ ഖുറാന പ്രഖ്യാപിച്ചു.
പരിവാറിന്റെ പാരമ്പര്യം ബിജെപിയില്‍ നിന്ന് അപ്രത്യക്ഷമാവുന്നതില്‍ അതൃപ്തിയുള്ള എല്ലാവര്‍ക്കും തന്റെ മുന്നണി ഒരു വേദിയാവുമെന്ന് ഖുറാന പറഞ്ഞു. ഉമാഭരതിയുടെ പിന്തുണയും ഈ മുന്നണിക്കുണ്ടാവും. ഏപ്രിലില്‍ മുന്നണിയുടെ രൂപീകരണം നടക്കും.
സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാമെന്നും പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ ശ്രമിക്കുന്നതെന്ന തെറ്റിദ്ധാരണയാണ് ഇത്തരം റിപ്പോര്‍ട്ടുകളുണ്ടാക്കുന്നതെന്നും ഖുറാന പറഞ്ഞു.












Click it and Unblock the Notifications