ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ആറു മരണം
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.
നക്സലൈറ്റുകളാണ് കുഴി ബോംബ് ആക്രമണം നടത്തിയത്. ഒരു സ്വകാര്യ ജീപ്പ് പൊലിസ് വാഹനമാണ് തെറ്റിദ്ധരിച്ച് നക്സലൈറ്റുകള്‍ കുഴിബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് അഞ്ച് നക്സലൈറ്റുകളെ കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications