ലയനം ആലോചിച്ചിട്ടില്ല: കരുണാകരന്‍
തൃശൂര്‍: തിരഞ്ഞെടുപ്പിനു ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെ കുറിച്ചൊന്നും ആലോചിട്ടില്ലെന്നും അതേ കുറിച്ച്് പത്രങ്ങളില്‍ കണ്ട അറിവേയുള്ളൂവെന്നും കെ.കരുണാകരന്‍.
പ്രവര്‍ത്തകരുടെ അഭിപ്രായം അറിഞ്ഞ ശേഷമേ തീരുമാനമെടുക്കൂവെന്നും ശനിയാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവസരം കിട്ടിയാല്‍ യു.ഡി.എഫുമായി പരമാവധി യോജിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ യുഡിഎഫ് തിരിച്ചു വരുന്ന കാര്യം എനിക്കറിയില്ല. യുഡിഎഫ് സര്‍ക്കാരിനെ താന്‍ ശക്തമായി എതിര്‍ത്തിട്ടുള്ളതാണെന്നും കരുണാകരന്‍ പറഞ്ഞു.
കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ 13-ാം ചരമവാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെ പൂങ്കുന്നത്തെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് എന്ന് അദ്ദേഹം പറഞ്ഞു. കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനരുകിലെത്തിയ അദ്ദേഹം പൊട്ടിക്കരഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ചേരുന്ന പാര്‍ലമെന്ററി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും കരുണാകരന്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെ രാജി സ്വഭാവികമാണ്. വി.എസ് വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.












Click it and Unblock the Notifications