Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി ഭീതി: മുയലിറച്ചിക്ക് പ്രിയമേറുന്നു

കാമാക്ഷി: ജനങ്ങള്‍ക്കിടയില്‍ പക്ഷിപ്പനി ഭീതി തുടരുന്നത് സംസ്ഥാനത്തെ കോഴി വില്പനക്കാരെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയപ്പോള്‍ മുയല്‍ കര്‍ഷകര്‍ക്ക് ഏറ്റവും നല്ല സമയമാണിപ്പോള്‍. മുയല്‍ വളര്‍ത്തുകാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയായി മുയലിറച്ചിക്ക് ഡിമാന്റേറി വരുന്നു.

ഇടുക്കി ജില്ലയില്‍ 1700ഓളം കുടുംബങ്ങള്‍ ഉപജീവനമാര്‍ഗമായി മുയലുകളെ വളര്‍ത്തുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ജനവരിയില്‍ 850ഓളം മുയലുകളാണ് വില്‍ക്കപ്പെട്ടതെങ്കില്‍ മാര്‍ച്ചില്‍ വിറ്റ മുയലുകളുടെ എണ്ണം 2500 ആയിട്ടുണ്ടെന്ന് കാമാക്ഷി ഗ്രാമത്തിലെ മുയല്‍ ഫാം ഉടമകള്‍ പറയുന്നു.

പക്ഷിപ്പനി ഭീതി പരന്നതിനെ തുടര്‍ന്ന് മുയലിറച്ചിക്കുള്ള ഡിമാന്റ് രണ്ടിരട്ടിയായിട്ടുണ്ട്. വില്പന കൂടിയതോടൊപ്പം മുയലിറച്ചിക്ക് വിലയുമേറിയിട്ടുണ്ട്.

കാമാക്ഷിയില്‍ മുയല്‍ വളര്‍ത്തു രംഗത്ത് 220 കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ 1500-3200 രൂപ വരുമാനമായി ലഭിക്കുന്നുണ്ട്.

വയനാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് കേരളത്തിലെ ഭൂരിഭാഗം മുയല്‍ഫാമുകളും പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+