എല്‍ഡിഎഫ് സീറ്റ് വിഭജനം ശനിയാഴ്ച പൂര്‍ത്തിയാകും
തിരുവനന്തപുരം: ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ശനിയാഴ്ച പൂര്‍ത്തിയാകും. ശനിയാഴ്ച വൈകുന്നേരത്തെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിക്കും.
ശനിയാഴ്ച നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ വൈകുന്നേരത്തോടെ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ആര്‍എസ്പിയുടെ കൊല്ലം സിപിഎം തിരിച്ചെടുത്തേക്കും. ഇവിടെ വി.എസ് പക്ഷക്കാരനായ പി.കെ.ഗുരുദാസന്‍ മത്സരിക്കാന്‍ സാധ്യതയേറി.
സിപിഐ 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പീരുമേട്, തിരൂരങ്ങാടി, മൂവാറ്റു പുഴ എന്നീ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച തീരുമാനിക്കും.
മറ്റ് ചില ഘടകകക്ഷികളുടെ സീറ്റുകള്‍ സി.പി.എം ഏറ്റെടുത്തേക്കും. കഴിഞ്ഞ തവണ ഒമ്പത് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എസിനും എന്‍സിപിക്കും കൂടി ഇത്തവണ ഓരോ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. എടക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് (എസ്) ലെ കടന്നപ്പള്ളി രാമചന്ദ്രനും ബാലുശേരി എ.സി.ഷണ്മുഖദാസിനും നല്‍കിയേക്കും.












Click it and Unblock the Notifications