Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

തിരുവനന്തപുരം: ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കോണ്‍ഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ വ്യാപകമായ പ്രതിഷേധം കണക്കിലെടുത്താണ് താന്‍ മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മുരളി പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കെതിരെ ഡിഐസി നേതൃത്വത്തിലെ ഒരു വിഭാഗവും പാര്‍ട്ടി പ്രവര്‍ത്തകരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മുരളിയെത്തിയത്. നേരത്തെ കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലും മുരളി തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ചര്‍ച്ചയ്ക്കിടെ ഒരു ഘട്ടത്തില്‍ കെ.കരുണാകരന്റെ വീട്ടില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസുമായി അന്തിമ കരാര്‍ ഒപ്പുവച്ചതിനു ശേഷം ഡിഐസിയിലെ ഒരു വിഭാഗം ധാരണയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിനു ശേഷം ലയനമെന്ന ധാരണയോട് എതിര്‍പ്പുള്ളവരാണ് ഇക്കൂട്ടര്‍.

വിജയസാധ്യതയുള്ള സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ ഡിഐസി പരാജയപ്പെട്ടുവെന്ന് അഭിപ്രായമുള്ള ഡിഐസി നേതാക്കള്‍ക്ക് ടി.എം.ജേക്കബിനെ പോലുള്ളവര്‍ ഇതിനിടയില്‍ നേട്ടമുണ്ടാക്കിയെന്ന ആരോപണവുമുണ്ട്. 2001ല്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) മത്സരിച്ച നാല് സീറ്റും ഡിഐസിക്ക് കിട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+