കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസ് മലമ്പുഴയില്‍ മത്സരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനം സിപിഎം നേതൃത്വം തിരുത്തി. അദ്ദേഹം മത്സരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിറ്റിംഗ് സീറ്റായ മലമ്പുഴയില്‍ തന്നെയായിരിക്കും വി.എസ് മത്സരിക്കുന്നത്. പാര്‍ട്ടിയിലെയും ഒരു വിഭാഗം ജനങ്ങളിലും സൃഷ്ടിച്ച ആശയക്കുഴപ്പമാണ് ഇത്തരമൊരു പുനരാലോചനക്കു പോളിറ്റ് ബ്യൂറോയെ പ്രേരിപ്പിച്ചതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

പിണറായി വിജയനും മത്സരിക്കാവുന്നതാണ് പിബി വ്യക്തമാക്കിയെങ്കിലും അദ്ദേഹം മത്സരിക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു.

വി.എസിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്ത പോളിറ്റ് ബ്യൂറോ ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും അറിയിക്കാന്‍ തന്നെയും ചില പിബി അംഗങ്ങളെയും ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും കാരാട്ട് പറഞ്ഞു.

സംസ്ഥാന നേതൃത്വത്തില്‍ കനത്ത മുന്‍തൂക്കമുള്ള പിണറായി പക്ഷത്തെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് വി.എസ് വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്. പിബി തീരുമാനം വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പിണറായി പക്ഷം കടുത്ത എതിര്‍പ്പുമായി മുന്നോട്ടുവന്നെങ്കിലും തീരുമാനം മാറ്റാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പിബി അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്നു നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വി.എസ് മത്സരിക്കണമെന്ന നിര്‍ദേശത്തോട് കാര്യമായ എതിര്‍പ്പുണ്ടായില്ല. നേരത്തെ ഈ പ്രശ്നത്തില്‍ ചര്‍ച്ച നടന്നപ്പോഴും സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും വി.എസിനൊപ്പമായിരുന്നു.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനായി പ്രകാശ് കാരാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തില്ല പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് കാരാട്ടിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X