സോണിയയ്ക്കെതിരെ മത്സരിയ്ക്കില്ല: സുഷമ
ഗുവാഹട്ടി: റായ്ബറേലിയില്‍ വീണ്ടും മത്സരിയ്ക്കുന്ന സോണിയ ഗാന്ധിയ്ക്കെതിരെ മത്സരിയ്ക്കുന്നില്ലെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കി. ഗുവാഹട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു സുഷമ. തനിയ്ക്ക് സോണിയയോട് വ്യക്തിപരമായ എതിര്‍പ്പൊന്നുമില്ല. പക്ഷേ വിദേശത്ത് ജനിച്ച ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതിനോട് യോജിപ്പില്ല.
വിദേശത്ത് ജനിച്ച ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യയുടെ സുരക്ഷയെ തന്നെ ബാധിയ്ക്കുന്നതായിരിയ്ക്കും. ക്വത്ത്റോച്ചിയുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത് റദ്ദാക്കിയത് സുഷമ ചൂണ്ടിക്കാട്ടി.
സോണിയയുടെ രാജി ഒരു ത്യാഗമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ അര്‍ത്ഥമില്ല. ഈ രാജി എം പി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഷമ പറഞ്ഞു.