കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പ് കല്ലൂപ്പാറയില്‍?

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: കല്ലൂപ്പാറ നിയമസഭാ മണ്ഡലത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു ചെറിയാന്റെ ആദ്യപോരാട്ടം.

കഴിഞ്ഞതവണ കല്ലൂപ്പാറയില്‍ കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ ജോസഫ്.എം.പുതുശ്ശേരിയ്ക്ക് എതിരെ മത്സരിച്ച് തോറ്റത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ അഡ്വ. ടി. എസ്. ജോണാണ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗവും ഈ സീറ്റിന് വേണ്ടി ശ്രമിയ്ക്കുന്നുണ്ട്.

അതുകൊണ്ട് ഇരുവര്‍ക്കും കൊടുക്കാതെ സീറ്റ് സ്വന്തം സ്വതന്ത്രന് നല്‍കാനാണ് സി പി എം ശ്രമിയ്ക്കുന്നത്.

കേരള കോണ്‍ഗ്രസ് സെക്യുലറില്‍ ഉള്‍പ്പെട്ട അഡ്വ.ടി.എസ്.ജോണും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് കുഞ്ഞുകോശി പോളും ആണ് ഈ സീറ്റിനായി ശ്രമിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X