Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി.ഐ.സി. വിമതര്‍ കാസര്‍കോട്ട് മത്സരത്തിനൊരുങ്ങുന്നു

കാസര്‍കോട്: ഡിഐസി വിമത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കാനുള്ള നീക്കം കാസര്‍കോട് ശക്തമാവുകയാണ്. കോടോത്ത് ഗോവിന്ദന്‍ നായരെയോ പാദൂര്‍ കുഞ്ഞാമുവിനെയോ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഈ രണ്ട് പേരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ ഐ.എന്‍.എല്‍.-എല്‍.ഡി.എഫ്. വൃത്തങ്ങള്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തിയില്ല. ഒരു സ്വതന്ത്രനെ നിര്‍ത്തണമെന്നാണ് അവരുടെയും അഭിപ്രായം. ആ വഴിക്കുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഡി.ഐ.സി. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന ട്രഷറര്‍ കോടോത്ത് ഗോവിന്ദന്‍ നായര്‍ മാര്‍ച്ച് 26 തിങ്കളാഴ്ച തിരുവനന്തപുരത്ത് കെ.കരുണാകരനെ കാണും. കരുണാകരന്റെ താല്‍പര്യ പ്രകാരമാണിത്. കോടോത്തുമായി ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം ലയനത്തിന് താനുണ്ടാവില്ലെന്ന് അറിയിച്ചതായി കോടോത്ത് പറഞ്ഞു.

കാസര്‍കോട് ജില്ലയിലും ഒരു വിഭാഗം ഡി.ഐ.സി. പ്രവര്‍ത്തകരും ഭാരവാഹികളും കോണ്‍ഗ്രസ് ലയനത്തിന് എതിരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+