രക്തം വഴി എച്ച്.ഐ.വി. ബാധിച്ച കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: രക്ഷം വഴി എച്ച് ഐവി വൈറസ് ബാധിച്ച കുഞ്ഞ് മരിച്ചു. എസ്.എ.ടി.ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നു രക്തം സ്വീകരിച്ചത് വഴിയാണ് ഒന്നര വയസുകാരിയായ രശ്മിയ്ക്ക് എച്ച്.ഐ.വി ബാധിച്ചത്. ശനിയാഴ്ച വൈകിട്ട് കടുത്ത പനിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം.
പൂര്‍ണ വളര്‍ച്ച എത്താതെ ജനിച്ച കുട്ടിയെ ശരീരത്തില്‍ മഞ്ഞനിറം ബാധിച്ചതിനെ തുടര്‍ന്ന് അടുത്ത എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് മൂന്നു കുപ്പി രക്തം കുട്ടിക്ക് നല്‍കി.
രണ്ടാഴ്ച്ച കഴിഞ്ഞു കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് പരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐ.വി. ബാധയുണ്ടെന്ന് കണ്ടെത്തിയത്.
കുട്ടിയുടെ അമ്മ ആശയ്ക്കും അച്ഛന്‍ രജനീഷിനും എച്ച്.ഐ.വി. ബാധയില്ല. ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നും രക്തം സ്വീകരിച്ചതുവഴിയാണ് രശ്മിക്ക് എച്ച്.ഐ.വി ബാധയുണ്ടായതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിവാദമുയര്‍ന്നിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഒന്നരലക്ഷം രൂപ വീടുവയ്ക്കാനായി അനുവദിക്കുകയും ചെയ്തു.
ഏതാനും ആഴ്ച മുമ്പ് കുട്ടിയുടെ അമ്മ ആശയ്ക്ക് ജില്ലാ സഹകരണബാങ്കില്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരിയായി നിയമനം നല്‍കിയിരുന്നു.












Click it and Unblock the Notifications