കുഞ്ഞുണ്ണി മാസ്റര്‍ അന്തരിച്ചു
തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണിമാഷ്(79) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ വലപ്പാട്ടെ വസതിയില്‍ വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യാണ് അന്ത്യം സംഭവിച്ചത്. ഏറെനാളായി രോഗബാധിതനായിരുന്നു. വലപ്പാട്ട് നീലകണ്ഠന്‍ മൂസതിന്റേയും നാരായണി അമ്മയുടേയും മകനായി ജനിച്ച കുഞ്ഞുണ്ണിമാഷ് കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു.
കൊടുങ്ങല്ലൂരിലെ വലപ്പാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അക്ഷരത്തെറ്റ് എന്ന കവിതാസമാഹാരത്തിന് ബാലസാഹിത്യപുരസ്കാരവും കുഞ്ഞുണ്ണി കവിതകള്‍ എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മുണ്ടനും മുണ്ടിയും, കുറ്റിപ്പെന്‍സില്‍ എന്നിവയാണ് പ്രസിദ്ധമായ മറ്റ് കൃതികള്‍.
ചെറിയ വരികളില്‍ വലിയ വേദാന്തം ഒളിപ്പിച്ച കവിയായിരുന്നു കുഞ്ഞുണ്ണി മാസ്റര്‍. സരസവും സരളവുമായ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഏറെക്കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയും മറ്റും ചെയ്തിരുന്നു












Click it and Unblock the Notifications