വിഭജനം പൂര്‍ത്തിയായി: സി.പി.എം 76 സീറ്റില്‍ മത്സരിക്കും
തിരുവനന്തപുരം: സീറ്റു വിഭജനം സംബന്ധിച്ച ഇടതു പക്ഷത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സി.പി.എം 76 സീറ്റുകളില്‍ മത്സരിക്കും.
മറ്റ് കക്ഷികള്‍- സി.പി.ഐ-24, ജനതാദള്‍ (സെക്യുലര്‍)-8, കേരളാ കോണ്‍ഗ്രസ് (ജോസഫ്)-6, ആര്‍.എസ്.പി-4, എന്‍.സി.പി-2, കേരളാ കോണ്‍ഗ്രസ് സെക്യുലര്‍-1, ഐ.എന്‍.എല്‍-3, സ്വതന്ത്രര്‍-4.
11സീറ്റുകളെ സംബന്ധിച്ച് ധാരണയായിട്ടില്ല. ഇരിക്കൂര്‍, തിരുവമ്പാടി, ചാലക്കുടി, പള്ളുരുത്തി, ഇടുക്കി, കൊല്ലം, നെയ്യാറ്റിന്‍കര, മാവേലിക്കര, കൊടുവള്ളി, കല്ലൂപ്പാറ, കുറ്റിപ്പുറം എന്നീ വയാണ് അവ.
കൊണ്ടോട്ടി, മങ്കട, കാഞ്ഞിരപ്പള്ളി, താനൂര്‍ എന്നിവയാണ് സി.പി.എം പിന്തുണയുള്ള സ്വതന്ത്രര്‍ മത്സരിക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തവണ ജനതാ ദള്‍ 12 സീറ്റിലാണ് മത്സരിച്ചത്. അതാണ് ഇത്തവണ എട്ടാക്കി കുറച്ചത്.
കഴിഞ്ഞതവണ പത്ത് സീറ്റകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ആറ് സീറ്റ് മാത്രമാണ് നല്‍കിയത്. ജോസഫ് വിഭാഗത്തില്‍ ഒരു വിഭാഗം പിരിഞ്ഞതാണ് ഇതിന് കാരണമായത്. എന്നാല്‍ പിരിഞ്ഞ കേരള കോണ്‍ഗ്രസ് സെക്യുലറിന് ഒരു സീറ്റ് മാത്രമേ നല്‍കിയുള്ളു.
കഴിഞ്ഞതവണ ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച എന്‍ സി പിയ്ക്ക് രണ്ട് സീറ്റ് മാത്രമാണ് നല്‍കിയത്.












Click it and Unblock the Notifications