എല്‍.ഡി.എഫ്. സീറ്റുചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷികള്‍ തമ്മില്‍ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയായില്ല. ചര്‍ച്ച മാര്‍ച്ച് 26 ഞായറാഴ്ചയും തുടരുകയാണ്.
മാര്‍ച്ച് 25 ശനിയാഴ്ചതന്നെ എല്‍.ഡി.എഫിലെ സീറ്റുവിഭജനം പൂര്‍ത്തിയാക്കുമെന്നും സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സീറ്റുവിഭജനത്തില്‍ അന്തിമ തീരുമാനമാകാത്തതുമൂലമാണ് സി.പി.എം. പട്ടികയും വൈകുന്നത്.
സിപിഎമ്മിന്റെ കടും പിടിത്തമാണ് സീറ്റ് ചര്‍ച്ച വൈകിയ്ക്കുന്നതെന്നാണ് ഘടക കക്ഷികള്‍ പറയുന്നത്. എന്നാല്‍ ഇത് തുറന്ന് സമ്മതിയ്ക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ മത്സരിച്ച പത്തിലേറെ സീറ്റുകള്‍ സി.പി.എം. ആവശ്യപ്പെട്ടത് ഘടകകക്ഷികള്‍ അംഗീകരിക്കാതിരുന്നതു മൂലമാണ് തീരുമാനമുണ്ടാകാതിരുന്നത്. രാവിലെ ചേര്‍ന്ന ഇടതുമുന്നണി ഏകോപനസമിതിയോഗം പ്രകടനപത്രികയുടെ കരട് അംഗീകരിച്ചശേഷം പിരിഞ്ഞു.
തുടര്‍ന്ന് സി.പി.എം. പ്രതിനിധികളും സി.പി.ഐ. പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ച നടന്നു. സി.പി.ഐ. രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടപ്പോള്‍ ഘടകകക്ഷികളില്‍നിന്നും സി.പി.എം. പിടിച്ചെടുക്കുന്ന സീറ്റുകളുടെ ന്യായമായ വിഹിതം തങ്ങള്‍ക്കുകൂടി തരണമെന്നായിരുന്നു സി.പി.ഐ. നേതാക്കളുടെ ആവശ്യം.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സീറ്റ് നിര്‍ബന്ധമായും വേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് നേതാക്കളും ആര്‍.എസ്.പി., ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്), എന്‍.സി.പി., കേരളാ കോണ്‍ഗ്രസ് (ജെ) തുടങ്ങിയ കക്ഷികളുമായും വെവേറെ ഉഭയകക്ഷി ചര്‍ച്ച നടന്നു. എല്ലാ കക്ഷികളില്‍നിന്നും സി.പി.എം. സീറ്റുകള്‍ ആവശ്യപ്പെടുകയും വിട്ടുകൊടുക്കാന്‍ ഘടകകക്ഷികള്‍ വിസമ്മതിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഞായറാഴ്ചയും ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള തീരുമാനത്തോടെ പിരിയുകയായിരുന്നു.
കൊല്ലം ജില്ലയില്‍ ആര്‍.എസ്.പി. കഴിഞ്ഞതവണ മത്സരിച്ച കൊല്ലം സീറ്റ് സി.പി.എം. ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
ശനിയാഴ്ച രാവിലെ നടന്ന എല്‍.ഡി.എഫ്. ഏകോപനസമിതിയിലും തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലും എല്‍.ഡി.എഫ്. കണ്‍വീനര്‍ പാലോളി മുഹമ്മദ്കുട്ടി, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അസിസ്റന്റ് സെക്രട്ടറിമാരായ കെ.ഇ.ഇസ്മായില്‍, സി.എന്‍.ചന്ദ്രന്‍, ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി., സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍കുട്ടി, നിയമസഭാകക്ഷി നേതാവ് സി.കെണാണു, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്‍, വി.പിൃാമകൃഷ്ണപിള്ള, കേരളാ കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ.ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., എന്‍.സി.പി. നേതാവ് എ.സി.ഷണ്‍മുഖദാസ്, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications